മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വാ​ളി​ക്കോ​ട്ടെ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ, ച​ല്ലി​മു​ക്ക് സ്വ​ദേ​ശി​ നി അ​ൻ​സീ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി 129 വ്യാ​ജ സ്വ​ർ​ണ വ​ള​ക​ളാ​ണ് പ​ണ​യം വ​ച്ച​ത്.

വ​ള​ക​ളു​ടെ മു​ക​ളി​ൽ സ്വ​ർ​ണം പൂ​ശി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

വ​ള​ക​ളു​ടെ മു​ക​ളി​ൽ സ്വ​ർ​ണം പൂ​ശി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ണ​യം സ്വീ​ക​രി​ച്ച സ്വ​ർ​ണം ബാ​ങ്കി​ന്‍റെ ലോ​ക്ക​റി​ൽ കൊ​ണ്ടു​വ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണം പൂ​ശി​യ​തെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത്. ഫിനാൻസ് സ്ഥാപനം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​നെ സ​മീ​പിച്ചതിനെ തുടർന്നാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്, കേ​സി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →