തൃശൂർ: കൈക്കൂലി ആരോപണവിധേയനായി നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് ലഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾമൂലം കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു മന്ത്രി വി. ശിവൻകുട്ടി.രാധാകൃഷ്ണനെതിരേ എത്രയുംവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. രാധാകൃഷ്ണനെ പിരിച്ചുവിട്ട നടപടി സ്വാഗതാർഹമാണ്. ഇയാൾ ഇത്തരത്തിൽ എത്ര കോടി രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രതിയാക്കാൻപോലും ശ്രമം നടത്തി.
സ്വർണക്കടത്തുകേസ്, ബിരിയാണിച്ചെമ്പ്, സ്വപ്ന സുരേഷ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിൽ അനാവശ്യകോലാഹലങ്ങൾ സൃഷ്ടിച്ചതിനുപിന്നിൽ ഇയാളാണെന്നു മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയെ പ്രതിയാക്കാൻപോലും ശ്രമം നടത്തി.
