നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 110 സീറ്റുകള്‍ നേടാന്‍ കഴിയും : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | കൃത്യമായി പ്രവര്‍ത്തിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 110 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ വികസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി താത്കാലിക പ്രതിഭാസം മാത്രം

തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍.ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞില്ല. അതാണ് തിരിച്ചടിക്ക് ഇടയാക്കിയത്. വികസന കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ 110 സീറ്റുകള്‍ നേടാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി താത്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടാകില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →