നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി

ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചതിനു പിന്നാലെ നെഹന്യാഹു ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി. 2026 ജനുവരി 7 ബുധനാഴ്ചയായിരുന്നു സംഭാഷണം. ന്യു ഇയറിനു ശേഷം ഇതു രണ്ടാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. നെതന്യാഹുവിന്‍റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. വൈകാതെ മോദിയെ കാണാനാകുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രി പങ്കുവച്ചു. ഇതോടെ 2018നു ശേഷം നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി.

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കും.

ഭീകരവാദത്തിനെതിരേ ശബ്ദമുയർത്താൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കുമെന്നു സംഭാഷണത്തിനു ശേഷം നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കും. ഗാസ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ നെതന്യാഹു മോദിയെ ധരിപ്പിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു. പലസ്തീനിൽ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 20 ഇന പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഗാസ സമാധാന കരാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →