മോറി: ആന്ധ്രാപ്രദേശിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തം രണ്ടാം ദിവസവും അണയ്ക്കാനായില്ല. ജനുവരി 5 തിങ്കളാഴ്ചത്തെ അപേക്ഷിച്ച് തീപിടിത്തത്തിൽ നേരിയ ശമനമുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് ഒഎന്‍ജിസിയുടെ വിദഗ്ധ സംഘം 6 ന് സ്ഥലത്തെത്തിയിട്ടുണ്ട്.
അഞ്ച് കിലോമീറ്റർ ചുറ്റളവില്‍നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു
ഡോ. ബി.ആര്. അംബേദ്കര്‍ കൊണസീമ ജില്ലയിലെ എണ്ണക്കിണറില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. ഒഎന്‍ജിസിയുടെ മോറി-5 എന്ന കിണറിലാണ് സംഭവം.അഞ്ച് കിലോമീറ്റർ ചുറ്റളവില്‍നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഗ്രാമങ്ങളില്‍നിന്നായി 600ഓളം പേരെ ഒഴിപ്പിച്ചു.
