.തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2026 ജനുവരി 7 ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. VAryapadam Sarvodayam Schoolആരുടെയും നില ഗുരുതരമല്ല.
കടന്നലുകളെ ഓടിക്കാന്‍ പുറത്തിറങ്ങിയ അധ്യാപകര്‍ക്കും കുത്തേറ്റു. .
വനമേഖലയില്‍ നിന്ന് എത്തിയ കടന്നലുകള്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കെ കടന്നല്‍ കുത്തേറ്റ കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് ഓടി കയറിയപ്പോഴാണ് കടന്നല്‍ ആക്രമണം അധ്യാപകര്‍ അറിഞ്ഞത്. കടന്നലുകളെ ഓടിക്കാന്‍ പുറത്തിറങ്ങിയ അധ്യാപകര്‍ക്കും കടന്നല്‍ കുത്തേറ്റു. .
