ഡെ​ൽ​സി റോ​ഡ്രി​ഗ​സ് വെ​ന​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി

കാരക്കാസ്: വെ​ന​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഡെ​ൽ​സി റോ​ഡ്രി​ഗ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. വെ​ന​സ്വേ​ല​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ധി​കാ​ര​മേ​റ്റ ഡെ​ൽ​സി റോ​ഡ്രി​ഗ​സി​ന് രാ​ജ്യ​ത്തെ സൈ​ന്യ​ത്തി​ന്‍റ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. മ​ഡു​റോ​യു​ടെ വി​ശ്വ​സ്ത​യാ​യ റോ​ഡ്രി​ഗ​സ്, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ട​ത്തെ തീ​വ്ര​വാ​ദി​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ നി​ല​പാ​ട് മാ​റ്റി.

ഇ​വ​ർ​ക്ക് സൈ​ന്യ​വു​മാ​യും റ​ഷ്യ​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്

2018 മു​ത​ൽ വെ​ന​സ്വേ​ല​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു 56കാ​രി​യാ​യ ഈ ​അ​ഭി​ഭാ​ഷ​ക. മു​ൻ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളാ​യ റോ​ഡ്രി​ഗ​സ്, ഹ്യൂ​ഗോ ഷാ​വേ​സി​ന്‍റെ കാ​ലം മു​ത​ൽ വെ​ന​സ്വേ​ല​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​ണ്. വി​ദേ​ശ​കാ​ര്യം, എ​ണ്ണ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ​ക്ക് സൈ​ന്യ​വു​മാ​യും റ​ഷ്യ​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. മ​ഡു​റോ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

.താ​ൻ ഇ​പ്പോ​ഴും വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണെ​ന്ന് മ​ഡു​റോ കോ​ട​തി​യി​ൽ

അ​തേ​സ​മ​യം, ത​ന്‍റെ മേ​ൽ ചു​മ​ത്ത​പ്പെ​ട്ട എ​ല്ലാ കു​റ്റ​ങ്ങ​ളും നി​ക്കോ​ളാ​സ് മ​ഡു​റോ നി​ഷേ​ധി​ച്ചു. താ​ൻ ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും മാ​ന്യ​നാ​യ ഒ​രു വ്യ​ക്തി​യാ​ണ് താ​നെ​ന്നു​മാ​ണ് മ​ഡു​റോ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.താ​ൻ ഇ​പ്പോ​ഴും വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണെ​ന്നും ത​ന്നെ അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും മാ​ൻ​ഹാ​ട്ട​ൻ കോ​ട​തി​യി​ലെ വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ മ​ഡു​റോ വാ​ദി​ച്ചു. കോ​ട​തി​യി​ൽ മ​ഡു​റോ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​സി​ലെ അ​ടു​ത്ത വാ​ദം മാ​ർ​ച്ച് 17ന് ​ന​ട​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →