.
ബെംഗളൂരു: നഗരത്തിലെ സിനിമാ തീയേറ്ററിൽ ഒളിക്യാമറവെച്ച യുവാവ് പിടിയിലായി. മഡിവാളയിലെ സന്ധ്യ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്.തെലുഗു സിനിമയുടെ പ്രദർശനത്തിനിടെയാണ് തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ്
വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരടക്കം വിഷയത്തിൽ ഇടപെട്ട് ക്യാമറ സ്ഥാപിച്ചതെന്ന് കരുതുന്ന യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസിന് കൈമാറുന്നതിന് മുൻപ് നാട്ടുകാർ ചേർന്ന് പ്രതിയെ മർദിക്കുകയുംചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു
