ന്യൂഡൽഹി: പ്രവൃത്തിദിനങ്ങളുടെ എണ്ണം ആഴ്ചയിൽ അഞ്ച് ആക്കണമെന്നാവശ്യപ്പെട്ട് 27നു രാജ്യവ്യാപക സമരം നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു). 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവുമായതിനാൽ സമരം നടന്നാൽ മൂന്നുദിവസത്തേക്ക് രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ മുടങ്ങും.
രണ്ടും നാലും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്.
ഇപ്പോൾ ഞായറാഴ്ചകൾക്കുപുറമേ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളാണ് ബാങ്ക് അവധി. അവശേഷിച്ച രണ്ട് ശനിയാഴ്ചകൾകൂടി അവധിയാക്കാമെന്ന് 2024ലെ ശമ്പളപരിഷ്കരണ ധാരണയിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും (ഐബിഎ) യുഎഫ്ബിയും സമ്മതിച്ചിട്ടുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.ആർബിഐ, എൽഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനം അഞ്ചാക്കിയെന്നും അവർ പറയുന്നു.
