ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ

ചെ​​​​ന്നൈ: വി​​​​ള​​​​വെ​​​​ടു​​​​പ്പ് ഉ​​​​ത്സ​​​​വ​​​​മാ​​​​യ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​ർ. റൈ​​​​സ് കാ​​​​റ്റ​​​​ഗ​​​​റി റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​ൻ ത​​​​മി​​​​ഴ് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും മൂ​​​​വാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണു പൊ​​​​ങ്ക​​​​ലി​​​​നു സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​​രു കി​​​​ലോ വീ​​​​തം അ​​​​രി​​​​യും പ​​​​ഞ്ച​​​​സാ​​​​ര​​​​യും ഒ​​​​രു ക​​​​രി​​​​മ്പും മു​​​​ണ്ടും സാ​​​​രി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കി​​​​റ്റും പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ വ​​​​ഴി ന​​​​ൽ​​​​കും.

2.22 കോ​​​​ടി റേ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കു സാമ്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കും

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു നീ​​​ങ്ങു​​​ന്ന സം​​​സ്ഥാ​​​ന​​​ത്ത് 2.22 കോ​​​​ടി റേ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കു സാമ്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കും. ഏ​​​ക​​​ദേ​​​ശം 6,936.17 കോ​​​ടി​​​ രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് സ​​​ർ​​​ക്കാ​​​ർ തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത്. 2011-16 കാ​​​ല​​​ത്തെ എ​​​ഐ​​​എ​​​ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​വ​​​ച്ച നൂ​​​റു രൂ​​​പ സ​​​ഹാ​​​യ​​​മാ​​​ണ് ഇ​​​ന്ന് മൂ​​​വാ​​​യി​​​ര​​​ത്തി​​​ലെ​​ത്തി​​യ​​ത്. 2016 ൽ ​​​എ​​​ഐ​​​എ​​​ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ തു​​ക ആ​​​യി​​​രം ആ​​​യി ഉ​​​യ​​​ർ​​​ത്തി. തു​​ട​​ർ​​ന്നു​​ള്ള സ​​ർ​​ക്കാ​​രു​​ക​​ൾ സ​​മ്മാ​​ന​​ത്തി​​ന്‍റെ കാ​​ര്യം വി​​സ്മ​​രി​​ച്ചു. 2021ൽ ഇ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​തോ​​​ടെ തു​​​ക 2500 ആ​​​യി ഉ​​​യ​​​ർ​​​ത്തി​​യി​​രു​​ന്നു.ഇ​​തോ​​ടെ​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​ർ​​ഷ​​ത്തി​​ൽ 500 രൂ​​പ​​കൂ​​ടി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ഡി​​എം​​കെ സ​​ർ​​ക്കാ​​രി​​നെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യ​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →