മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി

ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​ർ: മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​യ കു​​​​​​​ടി​​​​​​​വെ​​​​​​​ള്ളം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മ​​​ര​​​ണം 14 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ആ​​​​​​​റു മാ​​​​​​​സം പ്രാ​​​​​​​യ​​​​​​​മു​​​​​​​ള്ള പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ട്ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 15 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, നാ​​​​​ലു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​വ​​​​​​​കു​​​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ത്തു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്ന് ഇ​​​ൻ​​​ഡോ​​​ർ മേ​​​​​​​യ​​​​​​​ർ പു​​​​​​​ഷ്യ​​​​​​​മി​​​​​​​ത്ര ഭാ​​​​​​​ർ​​​​​​​ഗ​​​​​​​വ് അ​​​റി​​​യി​​​ച്ചു.

ശു​​​​​ചി​​​​​മു​​​​​റി മാ​​​​​ലി​​​​​ന്യം കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്ക​​​​​ല​​​​​ർ​​​​​ന്ന​​​​​താ​​​​​യി സംശയം : കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​ല്ലെ​​​ന്ന് ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്

കു​​​​​ടി​​​​​വെ​​​​​ള്ള പൈ​​​​​പ്പ് ചോ​​​​​ർ​​​​​ന്ന് മ​​​​​ലി​​​​​ന​​​​​ജ​​​​​ല​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്ക​​​​​ല​​​​​ർ​​​​​ന്നു​​​​​വെ​​​​​ന്ന് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​ൻ​​​​​ഡോ​​​​​ർ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജി​​​​​​​ലെ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​യി ചീ​​​​​​​ഫ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ ആ​​​​​​​ൻ​​​​​​​ഡ് ഹെ​​​​​​​ൽ​​​​​​​ത്ത് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ (സി​​​​​​​എം​​​​​​​എ​​​​​​​ച്ച്ഒ) ഡോ.​​​​​​​ മാ​​​​​​​ധ​​​​​​​വ് പ്ര​​​​​​​സാ​​​​​​​ദ് ഹ​​​​​​​സാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. വി​​​​​​​ശ​​​​​​​ദാം​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ അ​​​​​ദ്ദേ​​​​​ഹം ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​ല്ലെ​​​ന്നാ​​​ണ് ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഭ​​​​​​​രീ​​​​​​​ര​​​​​​​ഥ്പു​​​​​​​ര പോ​​​​​​​ലീ​​​​​​​സ് ഔ​​​​​​​ട്ട്പോ​​​​​​​സ്റ്റി​​​​​​​നു സ​​​​​​​മീ​​​​​​​പം കു​​​​​ടി​​​​​വെ​​​​​ള്ള വി​​​​​ത​​​​​ര​​​​​ണ​​​​​ശൃം​​​​​ഖ​​​​​ല​​​​​യി​​​​​ലെ മു​​​​​​​ഖ്യ​​​​​​​ലൈ​​​​​​​നി​​​​​​​ലാ​​​​​​​ണു ചോ​​​​​​​ർ​​​​​​​ച്ച ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഒ​​​​​​​രു ശു​​​​​​​ചി​​​​​​​മു​​​​​​​റി​​​​​​​യും തൊ​​​​​​​ട്ട​​​​​​​ടു​​​​​​​ത്തു​​​​​​​ണ്ട്. ശു​​​​​ചി​​​​​മു​​​​​റി മാ​​​​​ലി​​​​​ന്യം കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്ക​​​​​ല​​​​​ർ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നു.

ഛ​​​​ർ​​​​​​​ദി​​​യും വ​​​​​​​യ​​​​​​​റി​​​​​​​ള​​​​​​​ക്ക​​​​​​​വും ബാ​​​​​​​ധി​​​​​​​ച്ച 1400 ല​​​​​​​ധി​​​​​​​കം​​ പേ​​​​​ർ ചി​​​​​കി​​​​​ത്സ​​ തേ​​​​​ടി

ഒ​​​​​​​ന്പ​​​​​​​ത് ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഛ​​​​ർ​​​​​​​ദി​​​യും വ​​​​​​​യ​​​​​​​റി​​​​​​​ള​​​​​​​ക്ക​​​​​​​വും ബാ​​​​​​​ധി​​​​​​​ച്ച 1400 ല​​​​​​​ധി​​​​​​​കം​​ പേ​​​​​ർ ചി​​​​​കി​​​​​ത്സ​​ തേ​​​​​ടി. ഇ​​​​​തി​​​​​ൽ 272 പേ​​​​​​​ർ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​ണ്.വൃ​​​​​ത്തി​​​​​യു​​​​​ടെ ന​​​​​ഗ​​​​​ര​​​​​മെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന ഇ​​​​​ൻ​​​​​ഡോ​​​​​റി​​​​​ലു​​​​​ണ്ടാ​​​​​യ നാ​​​​​ണ​​​​​ക്കേ​​​​​ടി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​​​ടു​​​​​ത്ത ന​​​​​ട​​​​​പ​​​​​ടി തു​​​ട​​​ങ്ങി. ​​അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ​​​ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​താ​​​നും ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ സ്ഥ​​​ലം​​​മാ​​​റ്റി. കോ​​​​​​ർ​​​​​​പ​​​റേ​​​​​​ഷ​​​​​​ൻ ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ​​​​​​ക്ക് കാ​​​​​​ര​​​​​​ണം​​​​​​കാ​​​​​​ണി​​​​​​ക്ക​​​​​​ൽ നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ൽ‌​​​കി.
സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ മൂ​​​ന്ന് അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രെ അ​​​ധി​​​ക​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →