ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള : പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്

പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. നേ​​​ര​​​ത്തേ എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു​​​പ​​​റ​​​ഞ്ഞ സ​​​തീ​​​ശ​​​ൻ ഇ​​​പ്പോ​​​ൾ മ​​​ല​​​ക്കം​​​മ​​​റി​​​ഞ്ഞു​​​വെ​​​ന്നു മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ചു.

അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ഇ​​​ര​​​ട്ട​​​ത്താ​​​പ്പെന്ന്

യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റെ ചോ​​​ദ്യം​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ എ​​​സ്ഐ​​​ടി​​​യി​​​ൽ വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടോ? ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ വി​​​ളി​​​പ്പി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു വ​​​ൻ ആ​​​ഘോ​​​ഷ​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണ്. സ്വ​​​ന്ത​​​ക്കാ​​​രെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ക്കു​​​ന്പോ​​​ൾ എ​​​ന്തി​​​നാ​​​ണു പ​​​രി​​​ഭ്രാ​​​ന്തി.

ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് മു​​​ത​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് വ​​​രെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു ക​​​ണ്ണു​​​ന​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന്

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പോ​​​ക്കി​​​ൽ ഭ​​​യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ പാ​​​ര​​​ഡി​​​ഗാ​​​നം ഒ​​​രു​​​മി​​​ച്ചു​​​പാ​​​ടി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും അ​​​തു കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ലാ​​​കു​​​മെ​​​ന്നും രാ​​​ജേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ര​​​ണ്ടു നേ​​​താ​​​ക്ക​​​ൾ എ​​​ന്തി​​​നാ​​​ണു പ്ര​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പം സോ​​​ണി​​​യ ഗാ​​​ന്ധി​​​യെ ക​​​ണ്ട​​​തെ​​​ന്നും രാ​​​ജേ​​​ഷ് ചോ​​​ദി​​​ച്ചു.വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ സി​​​പി​​​ഐ വി​​​മ​​​ർ​​​ശ​​​നം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. മ​​​റ്റ​​​ത്തൂ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ൾ ഒ​​​റ്റ​​​ച്ചാ​​​ട്ട​​​ത്തി​​​നാ​​​ണു ബി​​​ജെ​​​പി​​​യാ​​​യ​​​ത്. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് മു​​​ത​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് വ​​​രെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു ക​​​ണ്ണു​​​ന​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →