തിരുവനന്തപുരം: നെറ്റ്, പിഎച്ച്ഡി ഉൾപ്പെടെ യോഗ്യത ഉള്ളവരാണെങ്കിലും ഹൈസ്കൂൾ വരെ പഠിപ്പിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എം എഡ് യോഗ്യതയുള്ളവര്‍ക്ക് കെ-ടെറ്റ് ആവശ്യമില്ലെന്ന പഴയ വ്യവസ്ഥ റദ്ദാക്കി.ഇവര്‍ക്ക് എല്‍പി തലം മുതല്‍ ഹൈസ്കൂള്‍ തലം അധ്യാപകരാകണമെങ്കില്‍ കെ-ടെറ്റ് കാറ്റഗറി ഒന്നു മുതല്‍ നാലു വരെയുള്ള യോഗ്യതയിൽ എതെങ്കിലും നിര്‍ബന്ധമായും നേടിയിരിക്കണം. കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.
കെ-ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത നേടിയവരെ ഹൈസ്കൂളുകളിലേക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നാണ് ഉത്തരവ്
പുതിയ ഉത്തവു പ്രകാരം കെ-ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത നേടിയവരെ ഹൈസ്കൂളുകളിലേക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നാണ് പറയുന്നത്. കൂടാതെ കാറ്റഗറി മൂന്ന് യോഗ്യതയോടെ സര്‍വിസില്‍ തുടരുന്ന ഹൈസ്കൂള്‍ അധ്യാപകരെ മാത്രം പ്രധാന അധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ നി,only for Highscool
,യമനങ്ങള്ക്കും എച്ച്എസ്എസ്ടി, എച്ച്എസ്എസ്ടി ജൂണിയര്‍ തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്കും പരിഗണിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.
ബൈ ട്രാന്‍സ്ഫര്‍ പ്രൊമോഷന്, അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത നേടിയ അധ്യാപകരേയും അനധ്യാപകരേയും മാത്രമേ ഇനി പരിഗണിക്കൂ.
എച്ച്എസ്ടി, യുപി.എസ്ടി, എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈ ട്രാന്‍സ്ഫര്‍ പ്രൊമോഷന്, അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത നേടിയ അധ്യാപകരേയും അനധ്യാപകരേയും മാത്രമേ ഇനി പരിഗണിക്കൂ. എച്ച്എസ്എസ്ടി (ജൂണിയര്‍) തസ്തികയിലേക്കു യോഗ്യത നേടിയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവരെ ബൈട്രാന്‍സ്ഫര്‍ പ്രൊമോഷന് നിലവിലുള്ള രീതിയില്‍ തന്നെ പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു
