കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | തൃശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി വിജയിച്ച എല്ലാ പഞ്ചായത്തംഗങ്ങളും ബി ജെ പിയില്‍ ചേര്‍ന്നതില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബി ജെ പി അവരെ അങ്ങെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബി ജെ പിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബി ജെ പിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്.2016ല്‍ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ നടത്തിയ കൂറുമാറ്റം, 2021ല്‍ പുതുച്ചേരിയില്‍ എന്‍ ഡി എ അധികാരത്തിലെത്തിയത് തുടങ്ങിയ സംഭവങ്ങളുടെ കേരള മോഡലാണ് മറ്റത്തൂരിലേത്. പഞ്ചായത്തില്‍ എല്‍ ഡി എഫ് പ്രസിഡന്റ് അധികാരത്തില്‍ വരുന്നത് തടയാനാണ് കോണ്‍ഗ്രസ്സ് ഇത്തരമൊരു നിലപാടെടുത്തതെ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →