.
കണ്ണൂര്‍ | മട്ടന്നൂര്‍ എടയന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനിലെ നിവേദിത രഘുനാഥ് (44), മകന്‍ സാത്വിക് (9) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ ഋതിക്ക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത്.
ഡിസമബർ 23 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടം. ചാലോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാര്‍ ഇടിക്കുകയായിരുന്നു. കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത്.കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറില്‍ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭര്‍ത്താവ്. മട്ടന്നൂര്‍ ശങ്കര വിദ്യാപിഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സാത്വിക്കും ഋതിക്കും. .
