2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡ് ദീ​​പി​​ക സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സഫിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സ​​ഫ് അ​​ര്‍​ഹ​​നാ​​യി.2023 ജ​​നു​​വ​​രി​​യി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘അ​​പ​​ക​​ടം ഇ-​​മാ​​ലി​​ന്യം’എ​​ന്ന ലേ​​ഖ​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​ണ് അ​​ച്ച​​ടി മാ​​ധ്യ​​മ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച റി​​പ്പോ​​ര്‍​ട്ടി​​നു​​ള്ള അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച​​ത്. 50,001 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന പു​​ര​​സ്‌​​കാ​​രം അ​​ടു​​ത്ത​​മാ​​സം കൊ​​ച്ചി​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ സ​​മ്മാ​​നി​​ക്കു​​മെ​​ന്ന് അ​​വാ​​ര്‍​ഡ് നി​​ര്‍​ണ​​യ സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്‍ മു​​ന്‍ അം​​ബാ​​സി​​ഡ​​ര്‍ ടി.​​പി. ​​ശ്രീ​​നി​​വാ​​സ​​ന്‍ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.

ഇ-​​മാ​​ലി​​ന്യ​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ശ്‌​​ന​​ങ്ങ​​ളെ വി​​ശ​​ക​​ല​​നം ചെയ്ത ലേഖനം

വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന ഇ​​ല​​ക്‌‌ട്രോണി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ സാ​​മൂ​​ഹ്യ പ്ര​​ശ്‌​​ന​​മാ​​യി ഉ​​യ​​ര്‍​ന്നു​​വ​​ന്നു​​ക​​ഴി​​ഞ്ഞു​​ വെ​​ന്നും ഇ-​​മാ​​ലി​​ന്യ​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ശ്‌​​ന​​ങ്ങ​​ളെ ലേ​​ഖ​​നം വി​​ശ​​ക​​ല​​നം ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും അ​​വാ​​ര്‍​ഡ് നി​​ര്‍​ണ​​യ സ​​മി​​തി വി​​ല​​യി​​രു​​ത്തി.പ്ര​​ശ​​സ്ത പ​​ത്ര​​പ്ര​​വ​​ര്‍​ത്ത​​ക​​നും ഗ്ലോ​​ബ​​ല്‍ കേ​​ര​​ള ഇ​​നി​​ഷ്യേ​​റ്റീ​​വ്-​​കേ​​ര​​ളീ​​യം സ്ഥാ​​പ​​ക പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്ന വി.​​കെ. മാ​​ധ​​വ​​ന്‍​കു​​ട്ടി​​യു​​ടെ സ്മ​​ര​​ണാ​​ര്‍​ഥം മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കാ​​യി കേ​​ര​​ളീ​​യം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ​​താ​​ണ് അ​​വാ​​ർ​​ഡ്.

ഇ​​ടു​​ക്കി അ​​ടി​​മാ​​ലി സ്വദേഷിയാണ്

ഇ​​ടു​​ക്കി അ​​ടി​​മാ​​ലി തേ​​ക്ക​​നാ​​ല്‍ ജോ​​സ​​ഫി​​ന്‍റെ​​യും സി​​സി​​ലി​​യു​​ടെ​​യും മ​​ക​​നാ​​ണ് റി​​ച്ചാ​​ര്‍​ഡ് ജോ​​സ​​ഫ്. ജ​​ര്‍​മ​​നി​​യി​​ലെ ഏം​​ഗ​​ല്‍​സ്‌​​കി​​ര്‍​ഷെ​​ന്‍ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഹോ​​സ്പി​​റ്റ​​ലി​​ല്‍ സ്റ്റാ​​ഫ് ന​​ഴ്‌​​സാ​​യ സ​​യോ​​ണ തോ​​മ​​സ് ആ​​ണ് ഭാ​​ര്യ. മ​​ക്ക​​ള്‍: കാ​​ത​​റി​​ന്‍ തെ​​രേ​​സ റി​​ച്ചാ​​ര്‍​ഡ്, ക​​രോ​​ലി​​ന്‍ മ​​രി​​യ റി​​ച്ചാ​​ര്‍​ഡ്, ലൂ​​ക്കാ​​സ് മി​​ഖാ​​യേ​​ല്‍ റി​​ച്ചാ​​ര്‍​ഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →