തൊഴിലുറപ്പ് പദ്ധതിയിൽ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ബുൾഡോസർ ക​​​യ​​​റ്റി​​​യ​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു​​​മേ​​​ലും മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ​​​മേ​​​ലും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ബു​​​ൾ​​​ഡോ​​​സ​​​ർ ക​​​യ​​​റ്റി​​​യ​​​താ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​നു വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ല​​​മെ​​​ന്‍റ് ച​​​ർ​​​ച്ച​​​യോ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ​​​ വി​​​ബി-​​​ജി​​​റാം ജി ​​​ബി​​​ൽ

പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യ​​​മോ പാ​​​ർ​​​ല​​​മെ​​​ന്‍റ് ച​​​ർ​​​ച്ച​​​യോ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ​​​യാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​മാ​​​യ വി​​​ബി-​​​ജി​​​റാം ജി ​​​ബി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്നും തൊ​​​ഴി​​​ലു​​​റ​​​പ്പി​​​നു പ​​​ക​​​രം പു​​​തി​​​യ നി​​​യ​​​മം പാ​​​സാ​​​ക്കി​​​യ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് സോ​​​ണി​​​യ​​​ ഗാ​​​ന്ധി ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​നം എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ച് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. ഇതുവഴി ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ട​​​നീ​​​ള​​​മു​​​ള്ള കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്നാ​​​ണ് സോ​​​ണി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ച​​​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →