സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റുറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മരിച്ചു

.
തിരുവനന്തപുരം: സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലോട് തെന്നൂരിലെ ഐഎൻടിയുസി തൊഴിലാളിയായ വിൽസൺ ആണ് മരിച്ചത്. ദൈവപ്പുര സ്വദേശിയാണ്. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് വിൽസൺ.

ഇക്ബാൽ കോളേജിന് പിൻഭാഗത്തുള്ള സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

.ഡിസംബർ 21 ഞായറാഴ്ച ഉച്ചയോടെ ആടിന് തോൽ വെട്ടാൻ പോയതായിരുന്നു വിൽസൺ. പിന്നീട് ആളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇക്ബാൽ കോളേജിന് പിൻഭാഗത്തുള്ള സ്ഥലത്ത് വിൽസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലോട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →