ചെന്നൈ: ചെന്നൈ അണ്ണാശാലയിലെ ബിഎസ്എൻഎൽ ഓഫീസിൽ തീപിടുത്തം . അഗ്നിസുരക്ഷാസേനയുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബഹുനില മന്ദിരത്തിന്റെ രണ്ടാംനിലയിലാണ് തീപിടിച്ചത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം
ഓൺലൈൻ ബില്ലിംഗ്, 108 ആംബുലൻസ് ഉൾപ്പെടെ സേവനങ്ങൾ ഇതേത്തുടർന്ന് തടസപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്ഥ പ്രാമിക നിഗമനം
