ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്ക് സ്വാ​ഗതം ചെയ്ത് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ

.ആലപ്പുഴ: ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്കും സി.പി.എമ്മിലേക്കും സ്വാഗതം ചെയ്യുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ. .പിന്നാക്കക്കാരുടെ ക്ഷേമത്തിനായാണ് ബി.ഡി.ജെ.എസ്. രൂപം കൊണ്ടത്. എന്നാൽ, മുന്നാക്കക്കാർക്കും പ്രാധാന്യം നൽകുന്ന എൻ.ഡി.എ.യിൽ അവർക്കു നീതി കിട്ടുന്നില്ല. .മുന്നാക്കക്കാരുടെ അടിമകളായി മാറ്റാനാണു നോക്കിയത്.

സവർണരായ ബി.ജെ.പിക്കാർ വോട്ട് ചെയ്തില്ലെന്ന്

ബി.ഡി.ജെ.എസ്. സ്ഥാനാർഥികൾക്കു സവർണരായ ബി.ജെ.പിക്കാർ വോട്ടുപോലും ചെയ്തില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും വ്യക്തമായി. ഈ സാഹചര്യത്തിൽ പ്രവർത്തകരെ സി.പി.എമ്മിലും ഇടതുപക്ഷത്തും ചേർന്നു പ്രവർത്തിക്കാൻ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്നണി വിടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല.

ബി.ഡി.ജെ.എസ്. നിലവിൽ എൻ.ഡി.എ.യുടെ ഭാഗമാണെന്നും മുന്നണി വിടുന്ന കാര്യം ചർച്ചചെയ്തിട്ടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് പറഞ്ഞു. മുന്നണിയിൽ ‌തുടരുന്നതിനോടു യോജിപ്പും വിയോജിപ്പുമുണ്ട്. ഇതിനർഥം മുന്നണി വിടുകയെന്നതല്ല. പാർട്ടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മറ്റു മുന്നണികളിൽ നിന്നുമാറ്റങ്ങൾക്കായി സമീപിക്കുന്നുണ്ട്. എന്നാൽ, ബി.ഡി.ജെ.എസ്. നേതൃത്വം ഇതു സംബന്ധിച്ച ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →