ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി കൈ​മാ​റിയതായി ഗോ​വ​ർ​ദ്ധ​ന്‍റെ മൊ​ഴി പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യെ​ന്ന് ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ലാ​ണ് ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ന്ന​ദാ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗോ​വ​ർ​ദ്ധ​ന്‍റെ മൊ​ഴി ന​ൽ​കി.

കേ​സി​ന്‍റെ രേ​ഖ​ക​ൾ ഇ​ഡി​ക്ക് കൈ​മാ​റാ​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു

അ​തേ​സ​മ​യം കേ​സി​ന്‍റെ രേ​ഖ​ക​ൾ ഇ​ഡി​ക്ക് കൈ​മാ​റാ​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ഫ്ഐ​ആ​റു​ക​ൾ, റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടു​ക​ൾ, അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും മ​റ്റു​ള്ള​രു​ടെ​യും മൊ​ഴി​ക​ൾ, പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ ഇ​ഡി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →