ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​ക്കി വി​ദേ​ശ​ത്ത് എ​ത്തി​ച്ച കേ​സിൽ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍.. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ബ്ലെ​സ്ലി​യെ പി​ടി​കൂ​ടി​യ​ത്. കാ​ക്കൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ട്ടി​പ്പ് പ​രാ​തി​യി​ലാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ക്രൈ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത മ​റ്റ് ര​ണ്ട് പേ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

കഴിഞ്ഞ ജൂ​ണി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്

കേ​സി​ല്‍ നി​ര​വ​ധി പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. കേ​സി​ലെ പ്ര​തി​ക​ളാ​യ എ​ട്ട് പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ജൂ​ണി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ​ലി​യ ത​ട്ടി​പ്പാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. കോ​ട​ഞ്ചേ​രി, താ​മ​ര​ശേ​രി പ​രി​ധി​യി​ലും സ​മാ​ന ത​ട്ടി​പ്പ് കേ​സു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത ബ്ലെ​സ്ലി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ര്‍​ഡ് ചെ​യ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →