കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വകലാശാല ജീവനക്കാര്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ജനുവരി 15ന് പരിഗണിക്കാന്‍ മാറ്റി.
സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്ന്നാണിത്. ഇനിയും സമയം അനുവദിക്കില്ലെന്നു ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു. ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് എന്‍. മഹേഷ് അടക്കമുള്ളവരാണു ഹര്‍ജിക്കാര്‍.
.
