ലോക് ഭവനിലെത്തി ഗവര്‍ണറെ സന്ദർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം | ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി. കെ ടി യു- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമന തര്‍ക്കം ശക്തമായി തുടരുന്നതിനിടെയാണ് സന്ദർശനം . ഗവര്‍ണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകള്‍ വിസി നിയമനത്തിന് നല്‍കിയതിനാല്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

ഗവര്‍ണറെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ് .

15 മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സമവായം ആയില്ല എന്നാണ് വിവരം. .കഴിഞ്ഞ ആഴ്ച്ച നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തില്‍ സമവായം ആയിരുന്നില്ല. അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വരുന്നില്ല എന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →