കോട്ടയം: നഗരസഭയില്‍ 48-ാം വാര്‍ഡില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിന് ദയനീയ തോൽവി. യുഡിഎഫ് സ്ഥാനാർഥി സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ലതിക പിന്നീട് എൻസിപിയിൽ ചേരുകയായിരുന്നു.
പ്രചാരണത്തിലുട നീളം കോൺഗ്രസിനെ കടന്നാക്രമിച്ച ലതികയെ വോട്ടർമാർ കൈവിട്ടു
കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ഓഫീസിനു മുന്നിൽ വച്ച് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തത് വലിയ വാർത്തയായിരുന്നു.എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്. പ്രചാരണത്തിലുട നീളം കോൺഗ്രസിനെ കടന്നാക്രമിച്ച് മുന്നേറിയ ലതികയെ വോട്ടർമാർ കൈവിടുകയായിരുന്നു
