ഇറ്റാനഗര്‍ | അരുണാചല്‍പ്രദേശില്‍ തിന്‍കുകിയ ജില്ലയിലെ അഞ്ചോവിലുണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു. ഇതുവരെ 13 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ട്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഹയുലിയങ്-ചഗ്ലഗാം അറോഡില്‍ വച്ചാണ് ട്രക്ക് മറിഞ്ഞത്. ഡിസംബർ 8 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.എന്നാല്‍, പുറത്തറിയാന്‍ വൈകി
സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി നഗരസഭാ ആസ്ഥാനത്തെത്തി വിവരമറിയിക്കുകയായിരുന്നു.
ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കാണ് അപക ടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രക്ക് തകര്‍ന്ന് ആളുകള്‍ അകത്ത് പെട്ടുപോയത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍, പുറത്തറിയാന്‍ വൈകി. പരുക്കേറ്റ ഒരു തൊഴിലാളി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് നഗരസഭാ ആസ്ഥാനത്തെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. .
