ന്യൂഡൽഹി: വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ വസ്തുതകളും ചരിത്രപരമായ വിശദാംശങ്ങളും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ ഇന്നലെ നടന്ന വന്ദേമാതരം ചർച്ചയിലാണ് പ്രിയങ്കയുടെ ആരോപണം.പ്രധാനമന്ത്രിയുടെ പ്രസംഗപാടവം അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹം വസ്തുതകളിൽ ദുർബലനാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 1893ൽ രബീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചത് കോണ്‍ഗ്രസ് കണ്‍വൻഷനിലായിരുന്നു എന്ന് പറയാൻ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടിയാണ് നിലകൊളളുന്നത്.
ബിജെപി തെരഞ്ഞെടുപ്പിനു വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടിയും. എത്ര തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.
