കൊല്ലത്ത് 65 കാരിയായ മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി

കൊല്ലം | കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി 65 വയസ്സിനടുത്തു പ്രായമുള്ള സുലേഖ ബീവിയാണ് ഡിസംബർ 7 ന് രാത്രിയോടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിനടയില്‍ നിന്നാണ് കണ്ടെത്തിയത്. ലഹരിയുടെ പുറത്തുള്ള കൊലപാതകമാണോയെന്നു സംശയിക്കുന്നുണ്ട്. യുവാവ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു

കഴുത്തറുത്താണ് മുത്തശ്ശിയെ കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുത്തശ്ശിയെ കാണാത്തതിനെതുടര്‍ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുലേഖ ബീവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുലൈഖയ്ക്ക് 65 വയസിനടുത്ത് പ്രായമുണ്ടെന്നാണ് വിവരം.

കൂടുതല്‍ വിവരങ്ങള്‍ക്കായി യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ്

യുവാവിന് 30 വയസിനടുത്ത് പ്രായമുണ്ടെന്നാണ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്നും പോലീസ് അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →