വൃദ്ധയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം | 85 വയസ്സുകാരിയെ പീഡിപ്പിച്ച് അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 20 കാരന്‍ അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിന്‍ (20) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വൃദ്ധയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വയോധികയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ വലിയകട്ടക്കാലിന് സമീപത്ത് ഡിസംബർ 4 ബുധനാഴ്ച വൈകിട്ടായിരുന്നു തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാര്‍ വയോധികയെ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടനെ ഇവരെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി .

ഇയാള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കും

സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്. പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →