പഴയങ്ങാടി: നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. ഡിസംബർ 4 വ്യാഴാഴ്ച രാത്രി പത്തോടെ പുതിയങ്ങാടി ഓട്ടോസ്റ്റാൻഡിന് സമീപത്താണ് സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ പുതിയങ്ങാടിയിലെ ഖദീജ മൻസിലിൽ കെ.ടി. മുഹമ്മദ് അറാഫത്ത് (35) പഴയങ്ങാടി പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാൾ പിടിയിലായതോടെ പഴയങ്ങാടിഎസ്ഐ കെ. സുഹൈലിനെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. അക്രമത്തിൽ വിരലിന്റെ എല്ല് പൊട്ടിയ എസ്ഐ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
.
കേസെടുത്ത പോലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങി
പ്രതിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. മുമ്പും നിരവധി തവണ നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായിട്ടുണ്ട്. കേസെടുത്ത പോലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങി
