ലോ​ക്സ​ഭ​യി​ൽ മൂന്നു ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ

ന്യൂ​​​ഡ​​​ൽ‌​​​ഹി: എ​സ്ഐ​ആ​ർ ച​ർ​ച്ച​യാ​വ​ശ്യ​പ്പെ​ട്ടു ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ, മ​ണി​പ്പു​ർ ച​ര​ക്കുസേ​വ​ന നി​കു​തി (ര​ണ്ടാം ഭേ​ദ​ഗ​തി), സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഭേ​ദ​ഗ​തി, ദേ​ശീ​യ ആ​രോ​ഗ്യ സു​ര​ക്ഷാ സെ​സ് (ദ ​ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി സെ ​നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി സെ​സ് ബി​ൽ) എ​ന്നീ ബി​ല്ലു​ക​ൾ ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

രാ​ജ്യ​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ അ​വ​ത​രി​പ്പി​ച്ചു

പു​ക​യി​ല​യ്ക്കു​ള്ള ജി​എ​സ്ടി സെ​സി​നു പ​ക​രം എ​ക്സൈ​സ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള​താ​ണ് എ​ക്സൈ​സ് ഭേ​ദ​ഗ​തി ബി​ൽ. പാ​ൻ മ​സാ​ല​ക​ളി​ന്മേ​ൽ നി​ല​വി​ലു​ള്ള സെ​സി​നു പ​ക​ര​മു​ള്ള​താ​ണു മൂ​ന്നാ​മ​ത്തെ ബി​ൽ.പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ സാ​ങ്കേ​തി​ക എ​തി​ർ​പ്പി​നു​മി​ടെ ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു സ​ഭ ശ​ബ്ദ​വോ​ട്ടോ​ടെ അ​നു​മ​തി ന​ൽ​കി. രാ​ജ്യ​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 2025-26 വ​ർ​ഷ​ത്തെ ഗ്രാ​ന്‍റു​ക​ൾ​ക്കു​ള്ള​താ​ണി​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →