ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം. റാ​യ്പൂ​രി​ലെ കാ​ളി മാ​താ വാ​ർ​ഡി​ൽ നവംബർ 29 ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​ബി‌​എ​ൽ‌​ഒ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും, മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​തും, തു​ട​ർ​ന്ന് അ​വ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കാ​ണാം.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ​യും യു​വ​തി മ​ർ​ദി​ച്ചു

എ​സ്‌​ഐ​ആ​ർ ഫോം ​ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ഒ​രു സ്ത്രീ ​ബി​എ​ൽ​ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫോം ​കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ, അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ​യും യു​വ​തി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​രും ഇ​തു​വ​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →