മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് (നവംബർ 30)ഉച്ചയോടെ അവസാനിക്കും

കൊച്ചി | മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് ഉച്ചയോടെ അവസാനിക്കും. മന്ത്രിമാരായ പി രാജീവും കെ രാജനും രണ്ടര മണിക്ക് സമരപന്തലില്‍ എത്തി നിലവില്‍ സമരമിരിക്കുന്നവര്‍ക്ക് നാരാങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കും.

കുടുംബങ്ങള്‍ക്ക് കരമടയ്ക്കുന്നതിനും ഭൂമി പോക്കുവരവിനും വഴിയൊരുങ്ങി

കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും വഴിയൊരുങ്ങി. അതിനെ തുടര്‍ന്നാണ് നിലവില്‍ ഭൂരിപക്ഷം പേരും പങ്കാളികളായ ഭൂസംരക്ഷണ സമിതി സമരമവസാനിപ്പിക്കുന്നത്. ഇനി ജുഡീഷ്യല്‍ കമ്മീഷന്റെ പ്രശ്‌നപരിഹാരവും വഖഫ് ട്രൈബ്യൂണലിലെ തീര്‍പ്പിനുമായാണ് മുനമ്പം നിവാസികള്‍ കാത്തിരിക്കുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →