ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റും , ബാ​ല​റ്റ് പേ​പ്പ​റും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളോ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളോ ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റും ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ നി​ർ​ദേ​ശി​ച്ചു. ഒ​രു സ്ഥാ​നാ​ർ​ഥി ത​നി​ക്ക് വേ​ണ്ടി ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കു​മ്പോ​ൾ അ​തി​ൽ മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രോ ചി​ഹ്ന​മോ ഉ​ണ്ടാ​യി​രി​ക്കാ​ൻ പാ​ടി​ല്ല.ത​ന്‍റെ പേ​ര്, ബാ​ല​റ്റ് പേ​പ്പ​റി​ൽ എ​വി​ടെ വ​രു​ന്നു​വെ​ന്ന് സൂ​ചി​പ്പി​ക്കാ​ൻ സ്വ​ന്തം പേ​രും ചി​ഹ്ന​വും ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റി​ൽ അ​ച്ച​ടി​ക്കാം. മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും ക്ര​മ​ന​മ്പ​റു​ക​ളും ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റി​ൽ അ​ച്ച​ടി​ക്കാം.

വ​ലി​പ്പ​ത്തി​ലും നി​റ​ത്തി​ലും അ​സ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നോ​ട് സാ​മ്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

പ്ര​ച​ര​ണ​ത്തി​നാ​യി ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കു​മ്പോ​ൾ ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റി​ന് വ​ലി​പ്പ​ത്തി​ലും നി​റ​ത്തി​ലും അ​സ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നോ​ട് സാ​മ്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. പി​ങ്ക്, വെ​ള്ള, നീ​ല എ​ന്നീ നി​റ​ങ്ങ​ളൊ​ഴി​ച്ച് ത​വി​ട്ട്, മ​ഞ്ഞ, പ​ച്ച എ​ന്നി​ങ്ങ​നെ ഏ​തു നി​റ​ത്തി​ലും ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കാം.
യ​ഥാ​ർ​ഥ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​ടെ പ​കു​തി വ​ലു​പ്പ​ത്തി​ലു​ള്ള​തും ത​ടി​യി​ലോ പ്ലൈ​വു​ഡി​ലോ നി​ർ​മി​ച്ച​തു​മാ​യ ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാം.എന്നാൽ ഇത് യഥാർത്ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തിലാകുവാൻ പാടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →