വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് കൈ​​​വ​​​ശം​​ വ​​യ്ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം. ജ​​​നു​​​വ​​​രി 20 വ​​​രെ​​​യാ​​​ണ് അ​​​നു​​​മ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി കെ.​​​ രാം മോ​​​ഹ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ അ​​റി​​യി​​ച്ചു. കാ​​​ബി​​​ൻ ബാ​​​ഗേ​​​ജാ​​​യി ഇ​​തു​​വ​​രെ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് ഇ​​​നിമു​​​ത​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ചെ​​​ക് ഇ​​​ൻ ബാ​​​ഗേ​​​ജാ​​​യി ഒ​​​പ്പം​ എ​​ടു​​ക്കാം.

ജ​​​ന​​​വി​​​കാ​​​രം​​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാണ് തീരുമാനം

സു​​​ര​​​ക്ഷാ ​​​മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ജ​​​ന​​​വി​​​കാ​​​രം​​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പ​​​ര​​​മ്പ​​​രാ​​​ഗ​​​തരീ​​​തി​​​ക്കു ത​​​ട​​​സം ​​​വ​​​രാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. സാം​​​സ്കാ​​​രി​​​ക മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടും മ​​​ത​​​പ​​​ര​​​മാ​​​യ പാ​​​ര​​​മ്പ​​​ര്യ​​​ത്തോ​​​ടു​​​മു​​​ള്ള എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്നും സന്ദേശത്തിൽ മന്ത്രി രാം മോഹൻ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →