ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു ഹൈക്കോടതിയിലേക്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയിലേക്ക്. നവംബർ 28 വെള്ളിയാഴ്ച രണ്ടാം പ്രതിയായ മുരാരി ബാബു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതി രണ്ട് കേസുകളിലും ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കേസിലും, കട്ടിളപ്പാളി കേസിലുമാണ് മുരാരി ബാബു ജാമ്യം തേടിയത്.

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധമാണെന്ന്

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണത്തിലും സഹകരിച്ചിട്ടുണ്ടെന്നും ആദ്യ ഘട്ടത്തിൽ തന്നെ അറസ്റ്റ് ചെയ്തതാണ് ഇനി മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധമാണെന്നാണ് മുരാരി ബാബു ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേ യ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →