പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ

മ​​​ല​​​പ്പു​​​റം: തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. അ​​​ൻ​​​വ​​​ർ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ന​​​ല്ല കാ​​​ര്യ​​​മാ​​​ണ്. അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ക്ഷി​​​യെ ഉ​​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ ക​​​ക്ഷി​​​ക​​​ളെ യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് മെംബ​​​ർ ആ​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണ്.സണ്ണി ജോസഫ് പറഞ്ഞു. മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ൻ​​​വ​​​റി​​​നു നേ​​​രേ ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ചി​​​ല രാ​​​ഷ്‌ട്രീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പ് അ​​​ൻ​​​വ​​​ർ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​നാ​​​ണ് സാ​​​ധ്യ​​​ത. രാ​​ഷ്‌​​ട്രീ​​യ​​നേ​​​താ​​​വാ​​​യ അ​​​ൻ​​​വ​​​റി​​​നു നേ​​​രേ ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ചി​​​ല രാ​​​ഷ്‌ട്രീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​നെന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. ലീ​​​ഗി​​​ന് എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​മാ​​​യി എ​​​ല്ലാം സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →