കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​തു​പ്പ​ള​ളി മ​ണ്ഡ​ല​ത്തി​ലെ 61, 67, 92 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ എ​സ്ഐ​ആ​ർ ഫോം ​വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഫോം ​ല​ഭി​ക്കാ​ത്ത വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നും ഇ​വ​രു​ടെ പേ​രു​ക​ൾ കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ഭി​ഭാ​ഷ​ക​ൻ ജോ​ബി പി. ​വ​ർ​ഗീ​സ് മു​ഖേ​നയാണ് ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ ഫ​യ​ൽ ചെ​യ്ത​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് മു​സ്‌​ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ജോ​ബി പി. ​വ​ർ​ഗീ​സ് മു​ഖേ​ന ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ ഫ​യ​ൽ ചെ​യ്ത​ത്. നി​ല​വി​ൽ ന​ട​ക്കു​ന്ന എ​സ്ഐ​ആ​ർ ന​ട​പ​ടി, എം​എ​ൽ​എ കൂ​ടി​യാ​യ ത​ന്നെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ നവംബർ 26 ബു​ധ​നാ​ഴ്ച കോടതി പരി​ഗണിക്കും .​

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഇ​ത്ത​രം പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടി​ല്ല​ന്നും അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ നവംബർ 26 ബു​ധ​നാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ള്ള ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →