പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളിയും പി.ശശിയെ പൂര്‍ണമായി പിന്തുണച്ചും മുഖ്യമന്ത്രി

September 21, 2024

തിരുവനന്തരം: പി.വി.അന്‍വര്‍ എംഎല്‍എ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്‌തി രേഖപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. …