അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; 9 കു​ട്ടി​ക​ള​ട​ക്കം 14പേ​ർ മ​രി​ച്ചു

.

കാ​ബൂ​ൾ: അ​ഫ്‌​ഗാ​നി​സ്താ​നി​ലെ ഖോ​സ്റ്റ് പ്ര​വി​ശ്യ​യി​ൽ പാ​ക്കി​സ്താ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ള​ട​ക്കം 14 പേ​ർ മ​രി​ച്ചു. താ​ലി​ബാ​ൻ സ​ർ​ക്കാ​ർ വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​ർ​ബ​സ് ജി​ല്ല​യി​ലെ മു​ഗ​ൾ​ഗൈ​യി​ൽ വീ​ടി​ന് മു​ക​ളി​ലാ​ണ് ബോം​ബ് പ​തി​ച്ച​ത്. ഒ​ൻ​പ​ത് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യു​മാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. കു​നാ​ർ, പ​ക്തി​ക പ്ര​വി​ശ്യ​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബി​നു​ള്ള മു​ജാ​ഹി​ദ് അ​റി​യി​ച്ചു.

. പാ​ക്കി​സ്താ​ൻ ഇ​തു​വ​രെ​യും പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്താ​ൻ ഇ​തു​വ​രെ​യും പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. അ​ഫ്ഗാ​ൻ-​പാ​ക് അ​തി​ർ​ത്തി​യി​ൽ പാ​ക് സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. ഈ ​മാ​സം പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന മ​റ്റൊ​രു സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്താൻ താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →