എ​സ്ഐ​ആ​ർ; എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

.

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ര്‍. എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ര്‍​ജി നവംബർ 26 ബു​ധ​നാ​ഴ്ച​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​ര്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ എ​സ്ഐ​ആ​ര്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് ടാ​ര്‍​ജ​റ്റ് ക​ള​ക്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ക്കും. ക​ണ്ടെ​ത്താ​നാ​കാ​ത്ത വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ഫോം ​സ്വീ​ക​രി​ക്കാ​നു​ള്ള ക്യാ​മ്പു​ക​ൾ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ര്‍ പ​റ​ഞ്ഞു.

പൗ​ര​ത്വം വ​ച്ചാ​ണ് ക​മ്മീ​ഷ​ൻ ക​ളി​ക്കു​ന്ന​തെ​ന്ന് മു​സ്ലീം ലീ​ഗ്

സ​മ​യ​ക്ര​മം മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഒ​രു​പാ​ടു​പേ​ര്‍ പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സും പൗ​ര​ത്വം വ​ച്ചാ​ണ് ക​മ്മീ​ഷ​ൻ ക​ളി​ക്കു​ന്ന​തെ​ന്ന് മു​സ്ലീം ലീ​ഗും വി​മ​ർ​ശി​ച്ചു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യം വ​ച്ചാ​ണ് എ​സ്ഐ​ആ​റി​നെ എ​തി​ര്‍​ക്കു​ന്ന​തെ​ന്നും സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് എ​സ്ഐ​ആ​റി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് സി​പി​എം.ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →