പത്തനംതിട്ട: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുക്കാൻനടന്ന ഗൂഢാലോചനയിൽ ‘പിത്തള’ എന്ന വാക്കാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. ഇപ്പോൾ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി. പത്മകുമാർ അങ്ങനെ സ്വന്തം കൈപ്പടയിൽത്തന്നെ കുരുങ്ങി. കേസിന്റെ അന്വേഷണവഴി അന്നത്തെ മറ്റുരണ്ട് ബോർഡ് അംഗങ്ങളിലേക്ക് നീളാനിടയാക്കുകയും ചെയ്തു.
ബോർഡിന്റെ പരിഗണനയിൽ വന്നപ്പോൾ പ്രസിഡന്റ് എ. പത്മകുമാർ, പിത്തള എന്ന വാക്കിലെ അപകടം ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.
2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരും ചേർന്ന് പിത്തള എന്നെഴുതിയ റിപ്പോർട്ടാണ് ദേവസ്വംബോർഡിലേക്ക് എത്തിച്ചത്. ബോർഡിന്റെ പരിഗണനയിൽ വന്നപ്പോൾ പ്രസിഡന്റ് എ. പത്മകുമാർ, പിത്തള എന്ന വാക്കിലെ അപകടം ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. പിത്തളയ്ക്ക് സ്വർണത്തിന്റെ നിറമായതിനാലാണ് മുരാരി ബാബുവും സുധീഷ്കുമാറും വാസുവും അടക്കം അങ്ങനെ എഴുതിവെച്ചത്.
ദേവസ്വം ബോർഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കർദാസ് ,പാലവിള വിജയകുമാർ,എന്നിവർ യോജിക്കുകയും ചെയ്തു
എന്നാൽ, ശബരിമല ശ്രീകോവിലിൽ പിത്തളയാണ് പൂശിയിരിക്കുന്നതെന്നു പറയുമ്പോൾ ഒരു ചേരായ്കതോന്നാമെന്ന നിരീക്ഷണത്തിലാണ് ആ വാക്ക് വെട്ടാൻ തീരുമാനിച്ചത്. വാസു കൈമാറിയ ഉത്തരവിലെ പിത്തള അങ്ങനെ പത്മകുമാർ വെട്ടി. പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാൽ, പകരം ചെമ്പ് എന്നെഴുതി,ഇത് ചെമ്പാണെന്നും അതിലുളള സ്വർണം മങ്ങി പ്പോയെന്നും പറഞ്ഞുനിൽക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം, അതിനോട് ദേവസ്വം ബോർഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കർദാസ് ,പാലവിള വിജയകുമാർ,എന്നിവർ യോജിക്കുകയും ചെയ്തു.പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പിത്തള വിഷയം പരാമർശിക്കുന്നുണ്ട്.
