കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്തിയത്.
സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓണ്‍ലൈൻ ബുക്കിംഗ് വഴി 70000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്.
