ലക്നോ: വിവാഹാഘോഷത്തിനിടെ അകാശത്തേക്ക് വെടിയുതിർത്ത അന്താരാഷ്ട്ര ജാവലിൻ ത്രോ താരം അന്നു റാണിക്കും ദേശീയ കിക്ക്ബോക്സറായ ഭർത്താവ് സാഹിൽ ഭരദ്വാജിനുമെതിരെ കേസ്.”ആയുധ നിയമപ്രകാരം അന്നു റാണിക്കും സാഹിലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.’ സർധന സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് പ്രതാപ് സിംഗ് പറഞ്ഞു.
ചടങ്ങിനിടെ ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്.
സർദാനയിലെ നടന്ന ചടങ്ങിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ചടങ്ങിനിടെ ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് വെടിവയ്പ്പ് നടന്നത്. മീററ്റിലെ ബഹദർപൂർ ഗ്രാമത്തിൽ താമസിക്കുന്ന റാണി അന്താരാഷ്ട്ര ജാവലിൻ ത്രോ താരമാണ്, റോഹ്തക്കിൽ നിന്നുള്ള സാഹിൽ ഭരദ്വാജ് ദേശീയ കിക്ക്ബോക്സിംഗ് ചാമ്പ്യനാണ്.
