കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

കോഴിക്കോട് | രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. നവംബർ 19 രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. നല്ലളം സ്വദേശി റമീസ് റഹ്മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

റഹീസിന്റെ വയറിനും ,റമീസിന് കൈക്കുമാണ് കുത്തേറ്റത്.

രാമനാട്ടുകരയിലെ ബാറില്‍ മദ്യപിക്കുകയായിരുന്നു അക്ബര്‍. ഇതിനിടെ റഹീസും റമീസും ബാറില്‍ എത്തുകയായിരുന്നു. ഇരുവരുടെ സുഹൃത്തുമായി അക്ബറിനുണ്ടായിരുന്ന വാക്കുതര്‍ക്കം ചോദിക്കാനായിരുന്നു ബാറില്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ മൂവരും പുറത്തുവന്നും വാക്കുതര്‍ക്കവും ബഹളവും ഉണ്ടായി. ഇതിനിടെ പ്രകോപിതനായ അക്ബര്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. റഹീസിന്റെ വയറിനാണ് കുത്തേറ്റത്. റമീസിന് കൈക്കാണ് കുത്തേറ്റത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →