ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ സാധ്യതയുണ്ടെന്നു പാക്കിസ്താന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനും അഫ്ഗാനിസ്താനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാൽ ഇസ്ലാമാബാദ് പൂർണ ജാഗ്രതയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്താൻ. അഫ്ഗാനിസ്താനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്ലാമാബാദ് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് കരസേനാ മേധാവി
ഓപ്പറേഷൻ സിന്ദൂറിനെ ‘‘88 മണിക്കൂർ നീണ്ട ട്രെയിലർ’’ എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പാക്കിസ്ഥാന് പ്രതിരോധ മന്ത്രിയുടെ പരാമർശങ്ങൾ വരുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്ലാമാബാദ് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പുനൽകി
