മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: കോഴിക്കോട് കല്ലാച്ചി സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കല്ലാച്ചി പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34) മരിച്ചത്. ബെംഗളൂരുവിലെ കൊത്തന്നൂരിലെ താമസസ്ഥലത്ത് നവംബർ 17 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹംകണ്ടത്. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു.

അച്ഛന്‍: ദിനേശ് കുറുപ്പ്. അമ്മ: വൃന്ദ. സഹോദരന്‍: വിനീത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വ്യാഴാഴ്ച കല്ലാച്ചിയിലെ വീട്ടുവളപ്പില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →