വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം : തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും

ചെ​​​ന്നൈ: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം(​​​എ​​​സ്ഐ​​​ആ​​​ർ) മൂ​​​ല​​​മു​​​ള്ള അ​​​ധി​​​ക​​​ജോ​​​ലി​​​ഭാ​​​ര​​​വും ആ​​​ൾ​​​ക്ഷാ​​​മ​​​വും ത​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​സി​​​ക​​​നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നവംബർ 18 ചൊവ്വാഴ്ച എ​​​സ്ഐ​​​ആ​​​ർ ജോ​​​ലി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കും. ത​​​മി​​​ഴ്നാ​​​ട് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഓ​​​ഫ് റ​​​വ​​​ന്യു എം​​​പ്ലോ​​​യീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ബ​​​ഹി​​​ഷ്ക​​​ര​​​ണം.

തി​​​ടു​​​ക്ക​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​

ബി​​​എ​​​ൽ​​​ഒ​​​മാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി​​​വ​​​രെ നീ​​​ളു​​​ന്ന യോ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ദി​​​വ​​​സം മൂ​​​ന്നു മീ​​​റ്റിം​​​ഗു​​​ക​​​ൾ എ​​​ന്ന​​​തു ചു​​​രു​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു പ്ര​​​ക്ഷോ​​​ഭം. തി​​​ടു​​​ക്ക​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →