കണ്ണൂര്‍| പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി ഇ കെ ലീന (46) ആണ് മരിച്ചത്. നവംബർ 13 ന് രാവിലെയായിരുന്നു സംഭവം.
കുളിമുറിയിലെ ഷവറില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
ആശുപത്രിയിലെ നാലാം നിലയില്‍ 401-ാം വര്‍ഡിലെ കുളിമുറിയിലെ ഷവറില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ലീനയെ അമിതമായി ഗുളിക അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന്പോലീസ് പറഞ്ഞു. .
