ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു

ഡെന്‍പസാര്‍| ഇന്തോനേഷ്യയിലെ ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ്

നിയന്ത്രണംവിട്ട വാഹനം റോഡില്‍ നിന്ന് തെന്നിമാറി പൂന്തോട്ടത്തിലേക്ക് മറിയുകയും തുടര്‍ന്ന് മരത്തില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ബുലെലെങ് റീജന്‍സിയിലെ പോലീസ് മേധാവി ഇഡ ബാഗസ് വിദ്വാന്‍ സുതാഡി പറഞ്ഞു. വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ളതുമായ റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →